ബോയ്സ് ടൗൺ (വയനാട്): കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏക പാതയായ കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം റോഡിലെ അറ്റകുറ്റ പണികൾ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ മുതലാണ് പണികൾ ആരംഭിച്ചത്. തിങ്കളാഴ്ച പണികൾ തുടങ്ങും എന്ന് അറിയിച്ചിരുന്നു എങ്കിലും കാലാവസ്ഥയിലെ അനിശ്ചിതത്തം കാരണം പണികൾ തൽക്കാലത്തേക്ക് മാറ്റി വയ്ക്കാൻ ആലോചിച്ചിരുന്നു. എല്ലാ ദിവസവും ഉച്ചയോടെ പ്രദേശത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് പണികൾ മാറ്റി വയ്ക്കാൻ ആലോചിച്ചത്. വെയിൽ ഉള്ള സമയത്ത് അറ്റകുറ്റ പണികൾ നടത്താനും മഴ വരുമ്പോൾ പണികൾ നിർത്തി വയ്ക്കാനും തീരുമാനിച്ചാണ് പ്രവൃത്തികൾ തുടങ്ങിയിട്ടുള്ളത്. വയനാട് ജില്ലാ അതിർത്തിയിൽ ചെകുത്താൻ തോട് ഭാഗത്താണ് അറ്റകുറ്റ പണികൾ ആരംഭിച്ചത്. ചുരത്തിലെ പണികൾ വേഗത്തിൽ നടത്തും. തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ പേര്യക്കും ചന്ദനത്തോടിനും സമീപം ചുരത്തിലെ വളവിൽ റോഡ് തകർന്നതിനെ തുടർന്ന് പണികൾ നടക്കുന്നതിനാൽ കണ്ണൂരിലേക്കും വയനാട്ടിലേക്കുമുള്ള വാഹനങ്ങൾ ഇപ്പോൾ കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലൂടെയാണ് വിട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പും കാലാവസ്ഥാ വ്യതിയാനം ഉള്ളതിനാൽ സാഹചര്യത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ് അടിയന്തരമായി അറ്റകുറ്റ പണികൾ നടത്തുന്നത്.
Repair work started from Devil's ditch. The only road to Wayanad will be smooth.